സഹായത്തിനായി വിളിക്കൂ’ എന്ന് അച്ഛൻ, നിമിഷങ്ങൾക്കകം അപകടം; ദുബായിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Spread the love

ദുബായ്∙ ടയർ പഞ്ചറായി കാറിൽ നിന്നിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്.

 

ഇന്നലെ ഉച്ചയ്ക്ക് ശേഷം 3ന് ദുബായ് റാഷിദിയയിലായിരുന്നു അപകടം. ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിയായ നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു.

 

സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. അൽപ നിമിഷത്തിന് ശേഷം പിതാവ് ബിനു ഫോൺ വിളിച്ചപ്പോൾ നാഇഫ എടുത്തിരുന്നില്ല. വൈകാതെ ദുബായ് പൊലീസിൽ നിന്ന് ഫോൺ വിളിയെത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്.

 

മാതാപിതാക്കൾ ഇന്ന് രാവിലെയോടെ ദുബായിലെത്തി. ദുബായ് പൊലീസ് ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിഹാൽ ഹമീദാണ് നാഇഫയുടെ സഹോദരൻ.

  • Related Posts

    സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പോലിസുകാര്‍ക്ക് 20 വര്‍ഷം തടവ്

    Spread the love

    Spread the loveലഖ്‌നോ: സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ വിരമിച്ച സിഐയ്ക്കും ഇന്‍സ്‌പെക്ടര്‍ക്കും 20 വര്‍ഷം കഠിന തടവ്. പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്‌മോഹന്‍ യാദവ്, വേദ്പാല്‍…

    യുവാവുമൊത്തുള്ള സ്വകാര്യ പ്രണയ ദൃശ്യങ്ങൾ ലീക്ക് ആയി; ഹാക്ക് ചെയ്തതെന്ന് നടി; 49കാരിയായ സുരേഖ വാണിക്കെതിരെ വിമർശനം

    Spread the love

    Spread the loveനടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി. യുവാവുമൊത്തുള്ള നടിയുടെ സ്വകാര്യ പ്രണയ ദൃശ്യങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തായത്. എന്നാൽ ഉടൻ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും ഈ വിഡിയോ നീക്കം ചെയ്യുകയും…

    Leave a Reply

    Your email address will not be published. Required fields are marked *