ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല; 17കാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി മനുഷ്യാവകാശ കമ്മിഷൻ

Spread the love

കണ്ണൂര്‍: തൊണ്ടയിലെ ശസ്ത്രക്രിയക്ക് പിന്നാലെ പതിനേഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ക്ലിനിക്കിനും രജിസ്‌ട്രേഷനുണ്ടായിരുന്നില്ല എന്നുമാണ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

 

ചികിത്സയിൽ പിഴവില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊലിസ് എന്നിവര്‍ക്ക് ഡോക്ടര്‍ക്കോ സ്ഥാപനത്തിനോ രജിസ്‌ട്രേഷനുണ്ടോയെന്ന കാര്യം പോലും അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ തുടരന്വേഷണം നടത്താനും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

 

2024 ജൂലൈയിലാണ് തൊണ്ടയുടെ ശസ്ത്രക്രിയക്ക് വിധേയനായതിന് പിന്നാലെ കണ്ണൂര്‍ സ്വദേശിയായ സൂര്യജിത്ത് (17) മരണമടഞ്ഞത്. കണ്ണൂരിലെ പ്രിയ ഇഎന്‍ടി ക്ലിനിക്കിലാണ് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

 

ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാം നാള്‍ രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ക്ലിനിക്കില്‍ നിന്നും മാറ്റി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും ക്ലിനിക്കില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിരുന്നു.

 

സംഭവത്തില്‍ രണ്ട് അന്വേഷണം നടന്നെങ്കിലും കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിരുന്നുവെന്നാണ് ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതേ ഡിഎംഒ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കോ ചികിത്സ നല്‍കുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ട് നൽകി. ഈ റിപ്പോര്‍ട്ട് പൊലിസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

  • Related Posts

    ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.   വട്ടത്താമല രേഷ്മ…

    ദീപാവലി ആഘോഷത്തിനിടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നുണ്ടോ? പരിഹാരമുണ്ട്

    Spread the love

    Spread the loveപടക്കങ്ങളുടെ ശബ്ദവും വെളിച്ചവും വീട്ടിലെ തിരക്കുമെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യർക്ക് സന്തോഷം പകരുന്ന ഈ ആഘോഷങ്ങൾ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വലിയ ഭയവും സമ്മർദവുമുണ്ടാക്കാം. പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ വിറയ്ക്കുക, ഒളിച്ചിരിക്കുക, പരിഭ്രാന്തിയോടെ ഓടിനടക്കുക തുടങ്ങിയ…

    Leave a Reply

    Your email address will not be published. Required fields are marked *