നിസ്സാര തുകയ്ക്ക് ബാങ്ക് രേഖകൾ കൈക്കലാക്കും, വലിയ തുകയ്ക്ക് മറിച്ചു വിൽക്കും; തട്ടിപ്പു സംഘം പിടിയിൽ

Spread the love

കൊച്ചി ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് നൽകുന്ന മാഫിയ സംഘത്തിലെ മൂന്ന് ഇടനിലക്കാർ പിടിയിൽ. പള്ളുരുത്തി തോപ്പുംപടി തൈവീട്ടിൽ വിപിൻ വിൻസെന്റ് (32), കുമ്പളങ്ങി ചെറിയകടവ് വഴക്കൂട്ടത്തിൽ വീട്ടിൽ അജിത് വർഗീസ് (27), പാലക്കാട് ആലത്തൂർ തൃപ്പാലൂർ റഹീം മൻസിലിൽ മുഹമ്മദ് റോഷൻ (26) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബർ പൊലീസും സൈബർ ഡോമും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

 

സാധാരണക്കാരെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ കൈക്കലാക്കി തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വച്ച് ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.‌

 

പ്രതികളിലൊരാളായ വിപിൻ വിൻസെന്റിനെതിരെ കൂത്താട്ടുകുളം, അരൂർ സ്റ്റേഷനുകളിലും അജിത് വർഗീസിനെതിരെ വീയപുരം സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്. ഇവർക്ക് മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പുകളിലുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ വഴിയാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്.

 

സാധാരണക്കാരായ ആളുകളെ പ്രലോഭിപ്പിച്ച് അവരിൽ നിന്നും നിസ്സാര തുകയ്ക്ക് കൈക്കലാക്കുന്ന ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഇവർ വൻവിലയ്ക്കാണ് തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്ക് മറിച്ച് വിറ്റുകൊണ്ടിരുന്നത്. ഈ കേസിലെ ഒരു പ്രതിയെ തേടി ആന്ധ്രയിൽ നിന്നുള്ള പൊലീസ് സംഘം കേരളത്തിൽ വന്നിരുന്നു. ബാങ്ക് രേഖകൾ കൈമാറുന്നവർക്കെതിരെയും ഇത്തരം തട്ടിപ്പുകളിൽ ഇടനിലക്കാരായി നിൽക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.നിശാന്തിനി പറഞ്ഞു.

  • Related Posts

    അന്ന് 250 പൊലീസുകാരെ വെട്ടിച്ചുകടന്നു; കേരളത്തിൽ കഠിനാധ്വാനി: ബിഹാറിലെ ‘ടോപ് 10’ കുറ്റവാളിയെ കുരുക്കിയത് ആ ഫോൺകോൾ

    Spread the love

    Spread the loveകൊല്ലം ∙ മെലിഞ്ഞുനീണ്ട, ശാന്തനായ യുവാവ്. ഒച്ചയുയർത്താതെ സംസാരം, ഏൽപിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്ന കഠിനാധ്വാനി, ഇത്രയും നാൾ തങ്ങളുടെ മുന്നിൽ ജീവിച്ച ആ സൗമ്യനായ ചെറുപ്പക്കാരൻ ആരാണെന്നറിഞ്ഞ ചാമക്കട നിവാസികൾ അക്ഷരാർഥത്തിൽ നടുങ്ങി. ബിഹാർ പൊലീസിന്റെ കൊടുംകുറ്റവാളിപ്പട്ടികയിലെ…

    യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

    Spread the love

    Spread the loveതൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍…

    Leave a Reply

    Your email address will not be published. Required fields are marked *