ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു; പോക്സോ കേസിൽ പ്രതിക്ക് 4 വർഷം കഠിനതടവ്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

 

വട്ടത്താമല രേഷ്മ ഭവനിൽ രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. 2025 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കെതിരെയായിരുന്നു പ്രതിയുടെ അതിക്രമം.ഇതേ കോടതിയിൽ 3 ദിവസം മുൻപ് മറ്റൊരു കേസിലും പ്രതിക്ക് കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതി നിലവിൽ ജയിലിലാണ്.

  • Related Posts

    ദീപാവലി ആഘോഷത്തിനിടെ വളർത്തുമൃഗങ്ങൾ ഭയപ്പെടുന്നുണ്ടോ? പരിഹാരമുണ്ട്

    Spread the love

    Spread the loveപടക്കങ്ങളുടെ ശബ്ദവും വെളിച്ചവും വീട്ടിലെ തിരക്കുമെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യർക്ക് സന്തോഷം പകരുന്ന ഈ ആഘോഷങ്ങൾ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വലിയ ഭയവും സമ്മർദവുമുണ്ടാക്കാം. പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ വിറയ്ക്കുക, ഒളിച്ചിരിക്കുക, പരിഭ്രാന്തിയോടെ ഓടിനടക്കുക തുടങ്ങിയ…

    ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല; 17കാരന്റെ മരണത്തിൽ നിർണായക കണ്ടെത്തലുമായി മനുഷ്യാവകാശ കമ്മിഷൻ

    Spread the love

    Spread the loveകണ്ണൂര്‍: തൊണ്ടയിലെ ശസ്ത്രക്രിയക്ക് പിന്നാലെ പതിനേഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ക്ലിനിക്കിനും രജിസ്‌ട്രേഷനുണ്ടായിരുന്നില്ല എന്നുമാണ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *