ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( ഞായറാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

 

ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

 

മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • Related Posts

    “പരീക്ഷാ തട്ടിപ്പ്”, പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

    Spread the love

    Spread the loveതിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി…

    കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം അനുജനെ ട്യൂഷനയച്ച് മടങ്ങുമ്പോൾ

    Spread the love

    Spread the loveതൃശൂർ∙ സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടുസമീപമായിരുന്നു അപകടം. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു…

    Leave a Reply

    Your email address will not be published. Required fields are marked *