തൃശൂർ∙ സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിനു തൊട്ടുസമീപമായിരുന്നു അപകടം. അനുജനെ മണ്ണുത്തിയിൽ ട്യൂഷനു അയച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. മണ്ണുത്തിയിൽ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് വീണ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.





