ഉച്ചാരണം ശരിയല്ലെന്ന് ആരോപിച്ചു വിദ്യാർഥിയെ അപമാനിച്ചു, ഈർക്കിൽ കൊണ്ടു നാക്ക് വടിപ്പിച്ചു; അധ്യാപകന് സസ്പെൻഷൻ

Spread the love

കല്ലമ്പലം ∙ ഉച്ചാരണം ശരിയായില്ലെന്ന് ആരോപിച്ചു വിദ്യാർഥിയെ ക്ലാസിൽ പരസ്യമായി അപമാനിക്കുകയും ഈർക്കിൽ കൊണ്ടു നാക്ക് വടിപ്പിക്കുകയും ചെയ്ത അധ്യാപകനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. തേവലക്കാട് എസ്എൻ യുപി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകൻ എസ്.ആകർഷിനെതിരെയാണു നടപടി. 2 മാസം മുൻപായിരുന്നു സംഭവം.

 

ഉച്ചാരണത്തിൽ പിഴവു സംഭവിച്ച കുട്ടിക്ക് അധ്യാപകൻ ഇത്തരത്തിൽ ശിക്ഷ വിധിച്ചതിനെതിരെ വിദ്യാർഥികൾ പരാതിയെഴുതി ഹെഡ്മിസ്ട്രസിനു നൽകി. തുടർന്നു പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ അധ്യാപകനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

 

പഠനത്തിന്റെ ഭാഗമായാണു നടപടിയെന്നാണ് അധ്യാപകന്റെ വിശദീകരണമെങ്കിലും അത്തരം പഠന ഭാഗങ്ങൾ സിലബസിൽ ഇല്ലെന്നു കണ്ടെത്തിയെന്നും മാനേജർ തോട്ടക്കാട് ശശി അറിയിച്ചു.

  • Related Posts

    “പരീക്ഷാ തട്ടിപ്പ്”, പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

    Spread the love

    Spread the loveതിരുവനന്തപുരം: പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി…

    ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( ഞായറാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.   ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *