മന്ത്രവാദത്തിനെതിരെ പ്രത്യേക സെല്‍ രൂപീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

Spread the love

കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര ക്രിയകളും തടയുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി.

 

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിയമനിർമ്മാണം വരുന്നത് വരെ ഒരു താത്കാലിക സംവിധാനമെന്ന നിലയിലാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കേരള യുക്തിവാദി സംഘം നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

 

അന്ധവിശ്വാസവിരുദ്ധ നിയമം നടപ്പിലാക്കാൻ വൈകുന്ന സാഹചര്യത്തില്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഇത്തരം പ്രവർത്തനങ്ങള്‍ തടയാൻ പര്യാപ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻ നിയമ സെക്രട്ടറി ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എം.കെ. സക്കീർ എന്നിവരടങ്ങുന്ന സമിതി വിഷയത്തില്‍ പഠനം നടത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പുതിയ നിയമനിർമ്മാണത്തിന് തടസ്സമാകില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് ഫെബ്രുവരി 10-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *