വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

Spread the love

കൊച്ചി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഹരിപ്പാട് വയ്യാപുരം സ്വദേശി ഡാനി എന്ന ധനേഷ് എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം ആലുവയില്‍ 180 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ ഹരികൃഷ്ണന്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഡാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

 

ബംഗളൂരുവില്‍ നിന്ന് മൈസൂരു വഴി സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഡാനിയെന്ന് പൊലീസ് സൂചിപ്പിച്ചു. മൈസൂരുവിന് അടുത്തുള്ള നഞ്ചന്‍ഗുഡി എന്ന സ്ഥലത്താണ് ഡാനി താമസിക്കുന്നത്. ഇവിടെ ഇയാള്‍ക്ക് വാഴത്തോട്ടവുമുണ്ട്. ഇവിടെ നിന്നും കേരളത്തിലേക്ക് കൊണ്ടു വരുന്ന വാഴക്കുലകള്‍ക്കിടയില്‍ വിദഗ്ധമായി മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു.

 

അങ്കമാലി റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് ഒരാള്‍ പരുങ്ങി നില്‍ക്കുന്ന രീതിയില്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ധനേഷ് ആണെന്ന് പൊലീസിന് വ്യക്തമായത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ സംഘവുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം.

  • Related Posts

    ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം

    Spread the love

    Spread the loveപാമ്പാടി ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19)…

    സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

    Spread the love

    Spread the loveകാക്കനാട് (എറണാകുളം) ∙ സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും…

    Leave a Reply

    Your email address will not be published. Required fields are marked *