ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം

Spread the love

പാമ്പാടി ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരാണ് അറസ്റ്റിലായത്.

 

വിദ്യാർഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാർഥികളാണു പ്രതികൾ. ട്യൂഷൻ പഠനവുമായി ബന്ധപ്പെട്ടു വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീടു പലപ്പോഴായി പണം ആവശ്യപ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇതോടെ വിദ്യാർഥി അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണയായി കൈമാറിയെന്നുമാണു കേസ്.

 

കഴിഞ്ഞ ദിവസവും പ്രതികൾ പണം ആവശ്യപ്പെട്ടു. പണമില്ലെന്നറിയിച്ചതോടെ വിദ്യാർഥിയുടെ ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നു നിർബന്ധിച്ചു. ഇതോടെയാണു വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിച്ചത്. എസ്ഐ ജോജൻ ജോർജിന്റെ നേതൃത്വ ത്തിലാണ് അറസ്റ്റ്.

 

 

  • Related Posts

    സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

    Spread the love

    Spread the loveകാക്കനാട് (എറണാകുളം) ∙ സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും…

    ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?

    Spread the love

    Spread the loveകൊച്ചി∙ തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ്‌ വിദേശത്തേക്കു കടന്നെന്ന സംശയത്തിൽ പൊലീസ്. ഡോക്ടർക്കായി ശനിയാഴ്ച തിരച്ചിൽ നോട്ടിസ്‌ ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.   നടി അതുല്യ ചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ്…

    Leave a Reply

    Your email address will not be published. Required fields are marked *