സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

Spread the love

കാക്കനാട് (എറണാകുളം) ∙ സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണു ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാർട്മെന്റിൽ എത്തിയത്. രാത്രി 8നു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്. ഉടൻ ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

 

യുവതിയെ മൊഴി രേഖപ്പെടുത്തിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അപ്പാർട്മെന്റിലെ മുറിയിൽ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ബന്ധുക്കൾക്കു പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും സഹോദരൻ വരുന്നതുവരെ കാത്തുനിന്നെന്നാണ് ആക്ഷേപം. മരണകാരണം ഹൃദയാഘാതമാണെന്നാണു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചനയെന്ന് പൊലീസ് പറഞ്ഞു. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.

  • Related Posts

    ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം

    Spread the love

    Spread the loveപാമ്പാടി ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19)…

    ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?

    Spread the love

    Spread the loveകൊച്ചി∙ തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ്‌ വിദേശത്തേക്കു കടന്നെന്ന സംശയത്തിൽ പൊലീസ്. ഡോക്ടർക്കായി ശനിയാഴ്ച തിരച്ചിൽ നോട്ടിസ്‌ ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.   നടി അതുല്യ ചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ്…

    Leave a Reply

    Your email address will not be published. Required fields are marked *