വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു

Spread the love

തേനി∙ തമിഴ്നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പടക്കം പൊട്ടിക്കുകയും ഇത് മൊബൈൽ ഫോണിൽ റീൽസായി ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്പെഷൽ സബ് ഇൻസ്പെക്ടർ സെന്തിൽകുമാർ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീൽസ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ സംഘം പൊലീസുകാരനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് കൂട്ടം ചേർന്ന് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

 

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സെന്തിൽകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.

  • Related Posts

    താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കോൺഗ്രസ് എംഎൽഎ ദിനേശ് ജയിൻ ബോസിന് അനുവദിച്ച മുറിയിൽ അപരിചിതരായ ദമ്പതികളെ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഇതേതുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നടത്തിപ്പിനുമെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.…

    കൊലപ്പെടുത്താൻ പദ്ധതി, അവിഹിത ബന്ധം, ആദ്യവിവാഹം മറച്ചുവെച്ചു; ഭർത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് മന്ത്രി

    Spread the love

    Spread the loveഡെഹ്റാഡൂൺ: ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് വനിതാ-ശിശുവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ആര്യ. വധശ്രമം, ഗാർഹിക പീഡനം, ജാതി അധിക്ഷേപം തുടങ്ങിയ ആരോപണങ്ങളുയർത്തി രേഖ ആര്യ ഡെഹ്റാഡൂണിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി…

    Leave a Reply

    Your email address will not be published. Required fields are marked *