വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

Spread the love

കൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:

 

∙ വിദേശത്തു നിന്നെത്തുന്നയാൾക്കു ഡ്യൂട്ടിയടയ്ക്കാതെ എത്ര ഫോണുകൾ കൊണ്ടുവരാൻ കഴിയും?

 

ഫോൺ അടക്കം 75,000 രൂപയുടെ സാധനങ്ങൾ ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാം. സ്വർണം, മദ്യം, ലാപ്ടോപ് തുടങ്ങിയവയ്ക്കുള്ള ഡ്യൂട്ടി ഇളവിനു പുറമെയാണിത്.

 

∙75,000 രൂപയ്ക്കു മുകളിലാണു ഫോണിന്റെ വിലയെങ്കിൽ?

 

യാത്രക്കാരന്റെ നിത്യോപയോഗത്തിലുള്ളതാണെങ്കിൽ പ്രശ്നമില്ല.

 

∙ഉപയോഗത്തിലുള്ളതാണെങ്കിൽ ഒന്നിലധികം ഫോണുകൾ അനുവദിക്കുമോ?

 

അനുവദിക്കാറുണ്ട്. പക്ഷേ, എല്ലാ ഫോണുകളും യാത്രക്കാരന്റെ ദൈനംദിന ഉപയോഗത്തിലുള്ളതാണെന്നു തെളിയിക്കണം.

 

∙ ഫോണിൽ സിം കാർഡുണ്ടാകണമെന്നു നിർബന്ധമുണ്ടോ?

 

ബാഗേജ് ചട്ടങ്ങളിൽ ഫോണിനെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്തായാലും അത് സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും സ്വന്തം ആവശ്യത്തിനുമുള്ളതാണെന്ന് ആധികാരികമായി തെളിയിക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഒഴിവാക്കുകയുള്ളൂ.

 

∙ കയ്യിൽ 75,000 രൂപയ്ക്കു മുകളിലുള്ള ഫോണോ മറ്റു സാധനങ്ങളോ ഉണ്ടെങ്കിൽ എന്താണു ചെയ്യേണ്ടത്? എത്രയാണു ഡ്യൂട്ടി അടയ്ക്കേണ്ടി വരിക?

 

ഡ്യൂട്ടി അടക്കേണ്ട സാധനങ്ങൾ കയ്യിലുണ്ടെങ്കിൽ ‘അതിഥി’ ആപ് ഡൗൺലോഡ് ചെയ്ത്, വിവരങ്ങൾ നൽകണം. കസ്റ്റംസ് കൗണ്ടറിൽ എത്തി ഡിക്ലറേഷൻ നൽകണം. 75,000 രൂപയ്ക്കു മുകളിൽ വരുന്ന തുകയ്ക്ക് 35% കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം.

 

∙ 75,000 രൂപയ്ക്കു മുകളിലുള്ള ഫോൺ മാത്രം കൊണ്ടുവന്നാൽ, മുഴുവൻ തുകയ്ക്കും ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ടോ?

 

ഇല്ല. ബാക്കി തുകയ്ക്കാണു 35% ഡ്യൂട്ടി ചുമത്തുക. ഒരു ലക്ഷം രൂപയുടെ ഫോൺ ആണെങ്കിൽ ബാക്കി 25,000 രൂപയ്ക്കാണു ഡ്യൂട്ടി നൽകേണ്ടതെന്നർഥം.

 

∙ ഡ്യൂട്ടി അടയ്ക്കാതെ ഫോണുകൾ കൊണ്ടുവന്നാൽ?

 

കള്ളക്കടത്തായി പരിഗണിക്കുകയും നിയമ നടപടികളെടുക്കുകയും ചെയ്യും. ഫോൺ പിടിച്ചുവയ്ക്കുകയും 35% ഡ്യൂട്ടിയും പിഴയും അടയ്ക്കാൻ യാത്രക്കാരനു നോട്ടിസ് നൽകുകയും ചെയ്യും.

 

∙ ഐ ഫോൺ കൊണ്ടുവരുന്നതു സംബന്ധിച്ചു പ്രത്യേക നിബന്ധനകളുണ്ടോ?

 

ഇല്ല.

  • Related Posts

    ‘ഒരുമിച്ച് മദ്യപിച്ച്, ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ? ഞാൻ പ്രഫഷനൽ ഡോക്ടർ’: മുൻകൂർ ജാമ്യം തേടി ജോൺസൺ

    Spread the love

    Spread the loveകൊച്ചി ∙ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജോൺസൺ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടുന്ന…

    ‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവി

    Spread the love

    Spread the loveവാഷിങ്ടൺ: താൻ ഭാര്യയോട് വഞ്ചന കാണിച്ചുവെന്നും ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും സമ്മതിച്ച് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്. കമ്പനി ജീവനക്കാർക്കയച്ച വൈകാരികമായ ഇമെയിൽ സന്ദേശത്തിലാണ് ഹുവാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്.   താൻ ചെയ്ത പ്രവൃത്തിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *