വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ, അബദ്ധത്തിൽ സംഭവിച്ചതെന്ന് മൊഴി

Spread the love

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്‍ വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് തോക്ക് കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്. ഈ സമയം അവരുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്നു. വെടിശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്ന് സഹോദരി അൽവിന പൊലീസിനു മൊഴി നൽകി.

 

കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി റാബിയയ്ക്ക് വെടിയേറ്റ മുറിവുകളുണ്ട്. അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് ഭർത്താവ് താഹിർ പൊലീസിനോട് പറഞ്ഞത്. തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ താഹിറിനു കഴിഞ്ഞില്ല. റാബിയ അഹ്സാൻ ‘92 ന്യൂസ്’ ചാനലിലാണ് ജോലി ചെയ്തിരുന്നത്. ഭർത്താവ് ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്.

  • Related Posts

    മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് പതിച്ചത് നെഞ്ചിൽ; ദീപാവലി ആഘോഷങ്ങൾക്കിടെ അപകടം, 10 വയസ്സുകാരന് ദാരുണാന്ത്യം

    Spread the love

    Spread the loveന്യൂഡൽഹി ∙ ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.…

    അലറിക്കരഞ്ഞ് ഓടി യുവതി; ഫ്ലാറ്റിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് യുവാവ്: ലിവ് ഇൻ പങ്കാളിയെ കൊന്നു

    Spread the love

    Spread the loveകൊൽക്കത്ത∙ ഫർത്താബാദിൽ ലിവ്–ഇൻ പങ്കാളിയുടെ ഫ്ലാറ്റിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സെക്ടർ അഞ്ചിലെ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എൻജിനീയറായ സാർഥക് സർക്കാരി(25)നെയാണ് ഞായറാഴ്ച പുലർച്ചെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടെത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞു കൊണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *