സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസ് മുറിയിൽ; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

Spread the love

ലണ്ടൻ∙ സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസെടുക്കുന്നതിനെച്ചൊല്ലി വിവാദം. ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലി (36) യുടെ വസ്ത്രധാരണമാണ് വിവാദമായിരിക്കുന്നത്. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വനിതാ അവകാശ പ്രവർത്തകരുടെയും പ്രതിഷേധം കടുത്തിട്ടും സർവകലാശാല ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

 

മേക്കപ്പും കടുംചുവപ്പ് ലിപ്സ്റ്റിക്കും ഹൈഹീൽ ചെരിപ്പും ഇറക്കിവെട്ടിയ വസ്ത്രങ്ങളും ധരിക്കുന്നതിനൊപ്പം വലിയ വലുപ്പത്തിലുള്ള കൃത്രിമ മാറിടവും ഉപയോഗിച്ചാണ് ഇയാൾ ക്ലാസുകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കുന്നത്. അധ്യാപകന്റെ വേഷവിധാനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്. ഓക്സ്ഫഡ് സർവകലാശാലയിലെ ലക്ചർ ഹാളിൽനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അധ്യാപകന്റെ വേഷം അസ്വസ്ഥതയുണ്ടാക്കിയെന്ന് മുൻ വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു.

 

സർവകലാശാലയിലെ വനിതാ ജീവനക്കാരിൽ ചിലരും അധ്യാപകന്റെ വേഷവിധാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രതികാര നടപടികളോ വിമർശനങ്ങളോ നേരിടേണ്ടിവരുമെന്ന ആശങ്കയിൽ പലരും പരസ്യമായി പ്രതികരിക്കാൻ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.

 

ചൂടുള്ള കാലാവസ്ഥയിൽ നടന്ന പരിശീലന പരിപാടിക്കിടെ ചെറിയ പാവാട ധരിച്ചെത്തിയ അധ്യാപകന്റെ വേഷം കൂടുതൽ അസ്വസ്ഥതയുണ്ടാക്കിയെന്ന് സർവകലാശാലയിലെ ഒരു ജീവനക്കാരി ആരോപിച്ചിരുന്നു. മറ്റൊരു മുൻ ബിരുദാനന്തര വിദ്യാർഥിനിയും സമാനമായ അനുഭവം പങ്കുവച്ചു. അധ്യാപകന്റെ വേഷവിധാനത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് സർവകലാശാലയിൽ അംഗീകരിക്കപ്പെടില്ലെന്ന തോന്നലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

 

മേയ് ഒന്നിന് സെന്റ് ഹിൽഡാസ് കോളജിലെ മൂന്ന് മുൻ വിദ്യാർഥികൾ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡെയിം സാറാ സ്പ്രിങ്മാനു പരാതി നൽകിയിരുന്നു. വനിതകളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച കോളജിൽ ഇത്തരം വേഷവിധാനം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. അധ്യാപകന്റെ വേഷം ലൈംഗിക ചുവയുള്ളതും തൊഴിൽ സാഹചര്യത്തിന് അനുയോജ്യമല്ലാത്തതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

 

കോളജിന്റെ ലൈംഗികാതിക്രമ വിരുദ്ധ നയവും വിവാദത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഭീഷണിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന പെരുമാറ്റങ്ങൾക്കെതിരെ കോളജിന് നയമുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

 

അതേസമയം, അധ്യാപകൻ മികച്ച അക്കാദമിക് യോഗ്യതയുള്ളയാളാണെന്നും മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2012ൽ സോമർവിൽ കോളജിൽനിന്ന് ബയോകെമിസ്ട്രിയുമായി ബന്ധപ്പെട്ട പഠനത്തിൽ ഒന്നാം ക്ലാസ് ബിരുദം നേടിയ അദ്ദേഹം മേരി സോമർവിൽ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 13 വർഷമായി ഓക്സ്ഫഡിലെ വിവിധ കോളജുകളിൽ അധ്യാപനം നടത്തിവരികയാണ്.

 

2023 മുതൽ സെന്റ് ഹിൽഡാസ് കോളജിൽ പ്രതിഫലം വാങ്ങുന്ന നോൺ-സ്റ്റൈപെൻഡറി ലക്ചററായാണ് പ്രവർത്തിക്കുന്നത്. അധ്യാപനത്തിനുപുറമെ ബയോകെമിസ്ട്രി വിദ്യാർഥികൾക്കായി എഐ അധിഷ്ഠിത പഠനസഹായ ഉപകരണം വികസിപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. ഓപ്പൺഎഐയുടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിലും അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

അധ്യാപകന്റെ വേഷവിധാനം സംബന്ധിച്ച വിവാദത്തിൽ ഓക്സ്ഫഡ് സർവകലാശാലയിലെ അധികൃതർ മൗനം പാലിക്കുകയാണെന്നാണ് വിമർശനം. അതേസമയം, സർവകലാശാലയിലെ എല്ലാ അംഗങ്ങൾക്കും ആദരവും അംഗീകാരവും ലഭിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർവകലാശാലാ വക്താവ് പ്രതികരിച്ചു. വിവാദത്തിൽ മാറ്റ് റാറ്റ്‌ലി നേരിട്ട് പ്രതികരിക്കാൻ തയാറായിട്ടില്ല.

  • Related Posts

    1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു

    Spread the love

    Spread the loveദുബൈ: ദുബൈയില്‍ ഇനി ഗതാഗതം ഇനി കൂടുതല്‍ വേഗത്തില്‍. അല്‍ ഖലീജ് സ്ട്രീറ്റില്‍ പുതിയ ടണല്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,650 മീറ്റര്‍ നീളമുള്ള ടണലിലൂടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ഇരുദിശയിലേക്കും മൂന്ന് വരി പാതകള്‍ വീതം…

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    Leave a Reply

    Your email address will not be published. Required fields are marked *