13കാരിയെ ബലാത്സംഗം ചെയ്തു, വനമേഖലയിൽ മൃതദേഹം; പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

Spread the love

കൊൽക്കത്ത ∙ ബംഗാളിലെ റായ്ഗഞ്ചിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ദിലീപ് റോയ് ആണ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകമാണിത്.

 

ഈ മാസം 3 ന് വീട്ടിൽനിന്നു സൈക്കിളിൽ പുറത്തുപോയ പെൺകുട്ടിയെ കാണാതാവുകയും അഞ്ചിന് കുലിക് നദിക്കു സമീപമുള്ള വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

 

പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ദിലീപ് റോയ് സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ജാർഖണ്ഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റായ്ഗഞ്ചിലെ ഗൗരി ഗ്രാമത്തിനു സമീപം പൊലീസ് ഇയാളെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദിലീപ് റോയ് തങ്ങൾക്കു നേരെ വെടിയുതിർക്കുകയും തിരിച്ചടിയിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യായീകരിച്ചു.

  • Related Posts

    ബലാത്സംഗം, ലൈംഗികാതിക്രമം: ബ്രിട്ടിഷ് കൊമീഡിയൻ റസൽ ബ്രാൻഡിന് പത്തരവർഷം തടവ്

    Spread the love

    Spread the loveലണ്ടൻ∙ ബ്രിട്ടിഷ് കൊമീഡിയനും ഹോളിവുഡ് താരവുമായ റസൽ ബ്രാൻഡിനു പീഡനക്കേസിൽ പത്തരവർഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനും പെൺകുട്ടിയടക്കം മൂന്നുപേർക്കുനേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004, 2009 വർഷങ്ങളിലാണു കേസിനാധാരമായ സംഭവങ്ങൾ നടന്നത്.   ലണ്ടൻ കോടതിയിലെ…

    ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പതിനേഴുകാരൻ പിടിയിൽ‌

    Spread the love

    Spread the loveആര്യനാട്∙ ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *