ബലാത്സംഗം, ലൈംഗികാതിക്രമം: ബ്രിട്ടിഷ് കൊമീഡിയൻ റസൽ ബ്രാൻഡിന് പത്തരവർഷം തടവ്

Spread the love

ലണ്ടൻ∙ ബ്രിട്ടിഷ് കൊമീഡിയനും ഹോളിവുഡ് താരവുമായ റസൽ ബ്രാൻഡിനു പീഡനക്കേസിൽ പത്തരവർഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനും പെൺകുട്ടിയടക്കം മൂന്നുപേർക്കുനേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004, 2009 വർഷങ്ങളിലാണു കേസിനാധാരമായ സംഭവങ്ങൾ നടന്നത്.

 

ലണ്ടൻ കോടതിയിലെ വിചാരണ നടപടികൾക്കിടെ ആറ് സ്ത്രീകൾ റസലിനെതിരെ തെളിവുകൾ സമർപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് റസലിനെതിരെ ചുമത്തപ്പെട്ട ഏഴു കേസുകളിൽ നാലെണ്ണത്തിൽ അയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഇതിൽ 2009 ൽ തന്റെ കോമഡി ഷോ കാണാനെത്തിയ ആരാധികയെ ബംലാത്സംഗം ചെയ്തതും 2004 നും 2009 നും ഇടയിൽ മറ്റു മൂന്നു പേരെ ശാരീരിക അതിക്രമത്തിന് ഇരയാക്കിയതും ഉൾപ്പെടുന്നു. ബാർ, റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വച്ചാണ് പീഡനം നടന്നതെന്നാണു വിവരം.

 

ശിക്ഷാകാലത്തിന്റെ മൂന്നിൽരണ്ട് ഭാഗം റസൽ ജയിലിൽ കഴിയണം. ബാക്കിക്കാലം നിയന്ത്രണങ്ങളോടെ പുറത്തുകഴിയാം. അൻപത്തൊന്നുകാരനായ റസൽ ഗായിക കെയ്റ്റി പെറിയുടെ മുൻഭർത്താവാണ്.

  • Related Posts

    13കാരിയെ ബലാത്സംഗം ചെയ്തു, വനമേഖലയിൽ മൃതദേഹം; പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

    Spread the love

    Spread the loveകൊൽക്കത്ത ∙ ബംഗാളിലെ റായ്ഗഞ്ചിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ദിലീപ് റോയ് ആണ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ നാലാമത്തെ…

    ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പതിനേഴുകാരൻ പിടിയിൽ‌

    Spread the love

    Spread the loveആര്യനാട്∙ ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.   7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *