ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്

Spread the love

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്.

 

ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം. ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉൾപ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

 

കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവില വർധിച്ചതെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയവും മറ്റ് ചെലവുകളും ഉയർന്നിട്ടുണ്ട്. എന്നാൽ നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് തൊഴിലാളികൾ നേരിടുന്നതെന്നും യൂണിയൻ വ്യക്തമാക്കി.

 

നിരക്ക് വർധന ആവശ്യപ്പെട്ട് 2026 ഫെബ്രുവരിയിൽ അന്നത്തെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് കത്ത് നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ ചർച്ച നടത്താൻ പോലും മന്ത്രി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളി യൂണിയന്റെ ആരോപണം. നേരത്തെയും സെക്രട്ടേറിയറ്റിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓട്ടോ ടാക്സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വർധന നടപ്പാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

 

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. നവംബർ 12ലെ പണിമുടക്ക് സൂചനാ സമരമാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

  • Related Posts

    കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്‌സ്പ്രസ്സില്‍ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.   ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

    ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചു മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും പെണ്‍സുഹൃത്തും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് വര്‍ക്കല പൊലീസ്. തമിഴ്നാട് നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശിയായ റിസ്വിന്‍, സുഹൃത്തുക്കളായ റെമിങ്ടണ്‍, സഫിയ,…

    Leave a Reply

    Your email address will not be published. Required fields are marked *