ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ

Spread the love

തിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചു മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും പെണ്‍സുഹൃത്തും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് വര്‍ക്കല പൊലീസ്. തമിഴ്നാട് നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശിയായ റിസ്വിന്‍, സുഹൃത്തുക്കളായ റെമിങ്ടണ്‍, സഫിയ, ടോണി, ശ്രീഖ എന്നിവര്‍ക്കെതിരെയാണ് വര്‍ക്കല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

 

തിരുവനന്തപുരം സ്വദേശിനിയും വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പതിനാറുകാരിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് റിസ്വിന്‍ പരിചയപ്പെട്ടത്. സെപ്റ്റംബര്‍ 26 ന് റിസ്വിനും സുഹൃത്തുക്കളും ചേര്‍ന്ന് തിരുവനന്തപുരം ലുലു മാളിനു സമീപത്തുനിന്നു പെണ്‍കുട്ടിയെ കാറില്‍ കയറ്റി വര്‍ക്കലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പെണ്‍കുട്ടിക്കു നിര്‍ബന്ധിച്ച് മദ്യം നല്‍കിയശേഷം റിസ്വിന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും കേസ് തുമ്പ പൊലീസിനു കൈമാറുമെന്നും വര്‍ക്കല എസ്‌ഐ അറിയിച്ചു.

  • Related Posts

    അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക

    Spread the love

    Spread the loveമട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ…

    നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള

    Spread the love

    Spread the loveകോഴിക്കോട് ∙ സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *