വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ

Spread the love

ദുബൈ: വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്ന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനുള്ള മരുന്നിനാണ് അനുമതി നൽകിയത്. ആസ്ട്രാസെനക്ക വികസിപ്പിച്ച അൾട്ടോമിറിസ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി. ലോകത്ത് ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ. രോഗബാധിതരുടെ മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുന്നതാണ് അൾട്ടോമിറിസ് മരുന്നെന്ന് ആസ്ട്രസെനക്ക വ്യക്തമാക്കുന്നു. ഡ്രിപ്പ് വഴി നൽകുന്ന അൾട്ടോമിറിസ് മരുന്നിന് നിബന്ധനകൾക്ക് വിധേയമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ് അനുമതി നൽകിയത്. പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതി എന്ന രോഗം ബാധിച്ച, ഗുരുതരമാകാൻ സാധ്യതയുള്ള മുതിർന്നവർക്കാണ് ഈ ചികിത്സ പ്രയോജനപ്പെടുക.

 

ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിക്കുന്നതിനെ തുടർന്ന് വൃക്കകളിൽ ഇമ്യൂണോഗ്ലോബുലിൻ എ എന്ന പ്രോട്ടീൻ അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. ഇത് വൃക്കകളിൽ വീക്കമുണ്ടാക്കുകയും കാലക്രമേണ രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റാനുള്ള ശേഷിയെ ബാധിക്കും. മൂത്രത്തിൽ സാധാരണയിലധികം പ്രോട്ടീൻ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. മൂത്രത്തിലെ പ്രോട്ടീന്‍റെ അളവ് വർധിക്കുന്നത് രോഗം ഗുരുതരമാകുന്നതിന്‍റെ സൂചനയാണ്. ചിലരിൽ കാലക്രമേണ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലക്കുന്ന അവസ്ഥയിലേക്കും എത്താം. മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ നഷ്ടം കുറയ്ക്കുന്നത് ചികിത്സയിലെ പ്രധാന ലക്ഷ്യമാണ്. പ്രതിരോധ സംവിധാനത്തിലെ പ്രത്യേക ഘടകത്തെ ലക്ഷ്യമിട്ടാണ് മരുന്ന് പ്രവർത്തിക്കുന്നത്. വൃക്കരോഗമുള്ള എല്ലാവർക്കും ഈ മരുന്ന് അനുയോജ്യമല്ല. പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതി സ്ഥിരീകരിച്ച മുതിർന്നവരിൽ അർഹരായവർക്ക് മാത്രമാണ് ചികിത്സ പരിഗണിക്കുക. വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്കും നിർദേശത്തിനും ശേഷമേ മരുന്ന് നൽകാവൂ. തുടർപഠനങ്ങൾ, കൂടുതൽ തെളിവുകൾ, സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച നിരീക്ഷണം തുടങ്ങിയവയും ഇതിന്‍റെ ഭാഗമായേക്കും.

 

പുതിയ മരുന്നുകൾക്ക് അംഗീകാരം നൽകുമ്പോൾ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിലെ മെഡിക്കൽ പ്രോഡക്ട്സ് റെഗുലേഷൻ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റുഖയ്യ അൽ ബസ്തക്കി പറഞ്ഞു.

  • Related Posts

    സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസ് മുറിയിൽ; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം

    Spread the love

    Spread the loveലണ്ടൻ∙ സ്ത്രീ വേഷവും വ്യാജ മാറിടവും ധരിച്ച് അധ്യാപകൻ ക്ലാസെടുക്കുന്നതിനെച്ചൊല്ലി വിവാദം. ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റ് ഹിൽഡാസ് കോളജിലെ ബയോകെമിസ്ട്രി അധ്യാപകനായ മാറ്റ് റാറ്റ്‌ലി (36) യുടെ വസ്ത്രധാരണമാണ് വിവാദമായിരിക്കുന്നത്. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും വനിതാ അവകാശ പ്രവർത്തകരുടെയും പ്രതിഷേധം…

    1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു

    Spread the love

    Spread the loveദുബൈ: ദുബൈയില്‍ ഇനി ഗതാഗതം ഇനി കൂടുതല്‍ വേഗത്തില്‍. അല്‍ ഖലീജ് സ്ട്രീറ്റില്‍ പുതിയ ടണല്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. 1,650 മീറ്റര്‍ നീളമുള്ള ടണലിലൂടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. ഇരുദിശയിലേക്കും മൂന്ന് വരി പാതകള്‍ വീതം…

    Leave a Reply

    Your email address will not be published. Required fields are marked *