അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക

Spread the love

മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയാണ് സംഭവം നടക്കുന്നത്.

 

കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ഇൻസ്റ്റഗ്രാം വഴി പരിചയം; 16കാരിയെ അപാർട്ടമെന്റിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: യുവാവും പെൺസുഹൃത്തും പ്രതികൾ

    Spread the love

    Spread the loveതിരുവനന്തപുരം∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിച്ചു മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും പെണ്‍സുഹൃത്തും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത് വര്‍ക്കല പൊലീസ്. തമിഴ്നാട് നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശിയായ റിസ്വിന്‍, സുഹൃത്തുക്കളായ റെമിങ്ടണ്‍, സഫിയ,…

    നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള

    Spread the love

    Spread the loveകോഴിക്കോട് ∙ സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *