വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

Spread the love

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന പരാതി വ്യാജമാണെന്നും കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണവും പണവും കൈക്കലാക്കിയെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

 

വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടുടമയുടെ പരാതി. വീട്ടിലെ അലമാരയിലും കട്ടിലിന്റെ ഷെൽഫിലും സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

 

തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. കഴിഞ്ഞ 24 മുതൽ ആറാം തീയതി വരെയുള്ള ദിവസങ്ങളിലായി ഈ 17 കാരനെ ഉപയോഗിച്ച് തിരൂരങ്ങാടിയിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവരുകയായിരുന്നു. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിൽനിന്ന് സ്വർണവും പണവും എടുപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

 

സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെയും പുതുപ്പറമ്പ് ഉബൈദ് (33), തിരൂർ ചക്രമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ട് പ്രതികളും നേരത്തെ നിരവധി മോഷണ-അക്രമ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.

  • Related Posts

    ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്

    Spread the love

    Spread the loveതിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ തുടരും. നിരക്ക് വർധന ഉൾപ്പെടെയുള്ള…

    കയറിപ്പിടിച്ചു, മുഖത്തടിച്ച് ബോധരഹിതയാക്കി; മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്‌സ്പ്രസ്സില്‍ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.   ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *