RCCയിലെ ചികിത്സാപ്പിഴവ് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ വിദഗ്ധ പാനല്‍ രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ഇടത്തെ കൈപ്പത്തിയില്‍ കാനുല ഘടിപ്പിച്ച ഭാഗത്ത് കടുത്ത അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കമ്മീഷനെ സമീപിച്ചത്.

 

കൊല്ലം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ കൈപ്പത്തിയില്‍ അണുബാധയുണ്ടാവുകയും, ഇത് അവഗണിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സാപ്പിഴവിനോടനുബന്ധിച്ചുള്ള പരാതിയെ വിവിധ ചാനലുകാര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അന്വേഷണത്തിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 

വിദഗ്ധ സമിതി അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് അഞ്ചാഴ്ചയ്ക്കകം കമ്മീഷന് കൈമാറുകയും ചെയ്യണമെന്നാണ് കമ്മീഷന്റെ ഉത്തരവിലുള്ളത്. ചികിത്സ നടത്തിയ നഴ്‌സുമാരും മറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും, അടുത്ത വര്‍ഷം ജനുവരി അഞ്ചിനകം കമ്മീഷന് മുന്‍പില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

  • Related Posts

    പാങ്ങപ്പാറ കൊലപാതകം: ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. നവംബർ 1 ഞായർ ഉച്ചയ്ക്ക് 3.53നുള്ള ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. കൊല നടന്ന സ്ഥലത്തിനു സമീപത്തുള്ള വീടിനു…

    ഭർതൃവീട്ടിൽ മരിച്ച സായയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ; പൊലീസിൽ പരാതി

    Spread the love

    Spread the loveകൊല്ലം∙ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സായയുടേത് (26) കൊലപാതകമെന്ന് ബന്ധുക്കൾ. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനു ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യയല്ല കൊലപാതകമാണെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *