വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍

Spread the love

 

അമ്പലവയല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചുള്ളിയോട്, ആനപ്പാറ, ഒറ്റപ്ലാക്കില്‍ വീട്ടില്‍ ഒ.എസ് ലെനിനെ(27)യാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി പ്രകാരമാണ് നടപടി. വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്മാറുകയും ഒളിവില്‍ പോകുകയുമായിരുന്നു. കര്‍ണാടകയില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നഞ്ചന്‍കോട് വച്ചാണ് പിടികൂടിയത്. അമ്പലവയല്‍ സർക്കിൾ ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ അമ്പലവയൽ എസ്.എച്ച്.ഓ ജെസ്‌വിൻ ജോയ്, സി.യു മുഹമ്മദ് അന്‍സാരി, പി.എം ഹര്‍ഷാദ് , കെ.കെ അനിൽ എന്നിവരാണുണ്ടായിരുന്നത്.

  • Related Posts

    നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി: ബത്തേരിയിൽ നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ.കുപ്പാടി ഒന്നാംമൈൽ തയ്യിൽതൊടിയിൽ റംഷാദിനെയാണ് (35) സുൽത്താൻബത്തേരി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ അജേഷ്, എസ്.ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞരാത്രി 10 മണിയോടെ ഒന്നാംമൈലിൽ ഇയാൾ താമസിച്ചുവരുന്ന വീട്ടിൽ…

    അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ

    Spread the love

    Spread the loveഅമ്പലവയല്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. അമ്പലവയല്‍ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസനെ (38) അമ്പലവയല്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *