രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

Spread the love

കൊച്ചി: ബിഗ് ബജറ്റ് ചിത്രമായ രാമായാണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹിന്ദി പതിപ്പിന്റെ ഭാഗങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. വിദേശ അക്കൗണ്ട് വഴിയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും പുറത്തുവന്നതെന്നാണ് വിവരം.

 

അറബിക് പേരിലുള്ള ആളുടെ അക്കൗണ്ട് വഴിയാണ് ചിത്രം പ്രചരിച്ചത്. ചിത്രത്തിന്റെ തുടക്കം മുതല്‍ അവാസാനഭാഗം വരെ പ്രചരിക്കുന്ന വ്യാജപതിപ്പിലുണ്ട്. രാമായണം ത്രിഡി ചിത്രത്തിലെ ഭാഗങ്ങളാണ് പ്രചരിക്കുന്നത്.

 

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തേരോട്ടം നടത്തുകയാണ് നിതേഷ് തിവാരിയുടെ രണ്‍ബീര്‍ കപൂര്‍-സായി പല്ലവി ചിത്രമായ ‘രാമായണം’. ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ഇന്ത്യയില്‍ ചിത്രം 440.45 കോടി രൂപയുടെ നെറ്റ് കലക്ഷനും 526.50 കോടി രൂപയുടെ ഗ്രോസ് കലക്ഷനും സ്വന്തമാക്കി.

 

അഞ്ചാം ദിവസം, ‘പുഷ്പ 2’-നെ മറികടന്നുകൊണ്ട് ഹിന്ദിയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ നെറ്റ് വരുമാനം നേടിയ ആദ്യ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ‘രാമായണം’ ഇടംപിടിച്ചു. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഹിന്ദി പതിപ്പിലൂടെ ഏറ്റവും വേഗത്തില്‍ 300 കോടി രൂപ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ‘രാമായണ’ത്തിന് സ്വന്തമായി. രണ്‍ബീര്‍ കപൂറിന്റെ ‘അനിമല്‍’, ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ ‘പഠാന്‍’ എന്നിവയെ മറികടന്നാണ് ഈ നേട്ടം. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളില്‍ ഹിന്ദിയില്‍ 306.58 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘ജവാന്‍’ എന്ന ചിത്രത്തിനൊപ്പമെത്താനും ഇതോടെ ‘രാമായണ’ത്തിന് സാധിച്ചു. ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ‘രാമായണ’ത്തിന്റെ ഹിന്ദി നെറ്റ് കളക്ഷന്‍ 336 കോടി രൂപയാണ്. ‘ധുരന്ധര്‍ 2’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങള്‍ യഥാക്രമം മൂന്ന്, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 300 കോടി രൂപയാണ് ഹിന്ദി പതിപ്പില്‍ നേടിയത്. ഈ പട്ടികയില്‍ ‘രാമായണ’വും ഇപ്പോള്‍ മുന്നിലുണ്ട്.

 

‘സാക്നില്‍ക്’ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച 24,344 ഷോകളില്‍ നിന്നായി ‘രാമായണം’ 94.10 കോടി രൂപയാണ് നേടിയത്.ആറാം ദിവസം 35.00 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആകെ വിദേശ ഗ്രോസ് കലക്ഷന്‍ 297.00 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കലക്ഷന്‍ 823.50 കോടി രൂപയിലെത്തി. കന്നഡയില്‍ 931 ഷോകളില്‍ നിന്ന് 7.75 കോടി രൂപയും തെലുങ്കില്‍ 1,860 ഷോകളില്‍ നിന്ന് 4 കോടി രൂപയും തമിഴില്‍ 859 ഷോകളില്‍ നിന്ന് 3.60 കോടി രൂപയും മലയാളത്തില്‍ 849 ഷോകളില്‍ നിന്ന് 2.75 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയില്‍ 64.85 കോടി രൂപയുടെ കലക്ഷനോടെയാണ് ചിത്രം ബോക്‌സ് ഓഫീസ് പ്രകടനം ആരംഭിച്ചത്. വെള്ളിയാഴ്ച 48.05 കോടി രൂപയും ശനിയാഴ്ച ഇന്ത്യയില്‍ നിന്ന് 69.80 കോടി രൂപയുടെ വരുമാനവും നേടിയ ചിത്രത്തിന് ഞായറാഴ്ച കലക്ഷനില്‍ നേരിയ കുറവുണ്ടായിരുന്നു. തിങ്കളാഴ്ച ആയതോടെ 23,911 ഷോകളിലൂടെ ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ചിത്രം 107.50 കോടി രൂപ നേടി ‘സെഞ്ച്വറി’ പൂര്‍ത്തിയാക്കി.

 

4,000 കോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ‘രാമായണം’, ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്നു. ലോകമെമ്പാടും ഈ ചിത്രത്തിന് വിപുലമായ പ്രചാരണമാണ് നല്‍കിയത്. ഒക്ടോബര്‍ 27-ന് ലോസ് ഏഞ്ചല്‍സില്‍ ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദര്‍ശനം അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു.

  • Related Posts

    സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ് നിഗമനം

    Spread the love

    Spread the loveഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ…

    പരിപ്പുവടയ്ക്ക് ഉപ്പില്ല! തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു

    Spread the love

    Spread the loveകൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന കാരണം പറഞ്ഞ് തട്ടുകട അടിച്ചുതകർക്കുകയും ജീവനക്കാരുടെ നേർക്ക് തിളച്ച എണ്ണയൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രദേശത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച (നവംബർ 10) വൈകിട്ട് 5.30-ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിലാണ് അതിക്രമം നടന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *