തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി ഉദയമാര്‍ത്താണ്ഡം സ്വദേശി ജമിലിനെയാണ് (24) പ്രത്യേക അന്വേഷണസംഘം കന്യാകുമാരിയിലെ കരിങ്കല്‍ ഭാഗത്തുനിന്നു പിടികൂടിയത്. ഇയാള്‍ സ്പായിലെത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നു പൊലീസ് അറിയിച്ചു.
സിസിടിവി, സന്ദര്‍ശക റജിസ്റ്റര്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ പീഡനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്.







