തിരുവനന്തപുരം∙ റോഡില്‍ ജീവനെടുക്കുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടയാത്ര തുടര്‍ന്ന് യുവാക്കള്‍. വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് ശരീരം പുറത്തിട്ടാണു അഞ്ചു യുവാക്കള്‍ യാത്ര നടത്തിയത്.
അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടപടിക്കൊരുങ്ങുകയാണ് മോട്ടര്‍ വാഹന വകുപ്പ്. കാറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാക്കളുടെ അപകടകരമായ യാത്ര സ്വന്തം ജീവനും മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്നതാണെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.





