കാമുകൻ സ്വാതന്ത്ര്യം തരുന്നില്ല, ഒഴിവാക്കാൻ ക്വട്ടേഷൻ: മലപ്പുറത്ത് കാമുകിയും കൂട്ടാളികളും അറസ്റ്റിൽ

Spread the love

തിരൂർ (മലപ്പുറം) ∙ കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്.

 

ഇവരിൽ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ എത്തിയിരുന്നു. പിന്നാലെ 10ന് അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. ഫോണിൽ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ തിരൂരിലെ സുഹൃത്ത് നാദിയ ഇവർക്കരികിലെത്തി. നാദിയയ്ക്കൊപ്പം ഇർഷാദും അസറുദ്ദീനും ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് താഴേപ്പാലം ബൈപാസിലൂടെ ഇവർ ഒരുമിച്ചു നടന്നു.

 

തുടർന്ന് കാറിൽ കയറ്റിയ ശേഷം കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. മർദിച്ച ശേഷം കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ചു. കാമുകന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമാണ് ക്വട്ടേഷൻ നൽകിയതിന്റെ കാരണമായി സഫാന വിശദീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    കൗമാരക്കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി വനിതാ സൈക്കോളജിസ്റ്റ്

    Spread the love

    Spread the loveമയാമി∙ 15 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസിൽ സൈക്കോളജിസ്റ്റ് മരിയ ഡുവാർട്ടെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. സഹായിക്കാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ മരിയ വഞ്ചിച്ചത്.   2024 ഓഗസ്റ്റിൽ ഫ്ലോറിഡയിലെ മയാമിയിലുള്ള അലോഫ്റ്റ് ഹോട്ടലിന് സമീപം നായയുമായി നടക്കുന്നതിനിടെയാണ്…

    ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ടു; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

    Spread the love

    Spread the loveമുംബൈ ∙ പൻവേലിനടുത്തു ഖൊപ്പോളിയിൽ തനിച്ചു താമസിച്ചിരുന്ന മലയാളിയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനെയാണു (71) ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *