പരീക്ഷത്തട്ടിപ്പ് കേസ് ചോദ്യംചെയ്യൽ: പിഎസ്‌സി ചെയർമാനെതിരെ കോടതിയെ സമീപിക്കാൻ നീക്കം

Spread the love

തിരുവനന്തപുരം ∙ പരീക്ഷത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിനോടു സഹകരിക്കാത്ത പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെതിരെ കോടതിയെ സമീപിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എസ്ഐടി ഇന്നോ നാളെയോ ചെയർമാനെതിരെ റിപ്പോർട്ട് സമർപ്പിക്കും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 2 തവണ ചോദ്യംചെയ്യലിന് നോട്ടിസ് നൽകിയിട്ടും ചെയർമാൻ അതു നിരസിച്ചിരുന്നു. കോടതി ഉത്തരവിലൂടെ ചെയർമാനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുകയാണ് ലക്ഷ്യം.

 

ക്രൈംബ്രാഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പിഎസ്‌സിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിൽ തീരുമാനമാകുന്നതു വരെ ചോദ്യംചെയ്യലിനു ഹാജരാകാനാകില്ലെന്നുമാണ് പിഎസ്‌സി ചെയർമാന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ചിന്റെ 2 ചോദ്യംചെയ്യൽ നോട്ടിസുകൾ ചെയർമാൻ തള്ളിയത്. എന്നാൽ, കേസന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതി തങ്ങൾക്കു നിർദേശം നൽകിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെയടിസ്ഥാനത്തിലാണു ചെയർമാനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

 

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ എസ്ഐടിയുടെ ആദ്യ ചോദ്യംചെയ്യലിനു ചെയർമാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിരുന്നു. അന്നു നൽകിയ മൊഴിയിൽ ചില പൊരുത്തക്കേടുകൾ‌ കണ്ടെത്തിയെന്നും വിശദമായ ചോദ്യംചെയ്യലിനാണു വീണ്ടും വിളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

  • Related Posts

    സെക്രട്ടേറിയറ്റിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ; ആധാരം തട്ടിയെടുത്തെന്ന് പരാതി

    Spread the love

    Spread the loveതിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ ജീവനൊടുക്കാൻ വയോധികന്റെ ശ്രമം. കാട്ടായിക്കോണം സ്വദേശി സുബ്രഹ്മണ്യനാണ് പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. വീടിന്റെ ആധാരം ഉൾപ്പെടെ അയൽവാസിയായ സ്ത്രീ തട്ടിയെടുത്തെന്ന നോട്ടിസ് സുബ്രഹ്മണ്യൻ വിതരണം ചെയ്തിരുന്നു. ആധാരം കൈക്കലാക്കി ബാങ്കിൽ പണയം…

    കാറിന്റെ വിൻഡോയിൽ ഇരുന്ന് ശരീരം പുറത്തേക്കിട്ടു; 5 യുവാക്കളുടെ അപകടയാത്ര

    Spread the love

    Spread the loveതിരുവനന്തപുരം∙ റോഡില്‍ ജീവനെടുക്കുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അപകടയാത്ര തുടര്‍ന്ന് യുവാക്കള്‍. വര്‍ക്കല മൈതാനം ക്ഷേത്രം റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന്റെ വിന്‍ഡോയില്‍ ഇരുന്ന് ശരീരം പുറത്തിട്ടാണു അഞ്ചു യുവാക്കള്‍ യാത്ര നടത്തിയത്.   അപകടകരമായ…

    Leave a Reply

    Your email address will not be published. Required fields are marked *