ഫുജൈറയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

Spread the love

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് അപകടം.

 

ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. സിദ്ദിഖിൻറെ ഭാര്യയും മൂത്ത മകളും അവരുടെ രണ്ടു കുട്ടികളും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

ചികിത്സക്കായി നാട്ടിലെത്തിയ സിദ്ദിഖ് ഭാര്യക്കും മക്കൾക്കുമൊപ്പം തിങ്കളാഴ്ചയാണ് മടങ്ങിയത്.

  • Related Posts

    വയോധികനെ ഇടിച്ചിട്ടും ടാങ്കർ നിർത്തിയില്ല; ഡ്രൈവറെ കുറ്റവിമുക്തനാക്കി ഷാർജ പ്ലീനറി കോടതി

    Spread the love

    Spread the loveഷാർജ∙ കാൽനടയാത്രക്കാരനായ 76 വയസ്സുകാരനെ മലിനജല ടാങ്കർ ഇടിച്ചു പരുക്കേൽപ്പിച്ച ശേഷം നിർത്തിയില്ലെന്ന കേസിൽ ഡ്രൈവറെ ഷാർജ പ്ലീനറി കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളിയാണ് ഡ്രൈവർക്ക് അനുകൂലമായ അന്തിമ വിധി പ്രസ്താവിച്ചത്. കാൽനടയാത്രക്കാരൻ പെട്ടെന്ന് ടാങ്കറിന്…

    വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്നിന് അംഗീകാരം; ലോകത്ത് ആദ്യമായി യുഎഇയിൽ

    Spread the love

    Spread the loveദുബൈ: വൃക്കരോഗ ചികിത്സക്കുള്ള പുതിയ മരുന്ന് വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കാൻ അനുമതി നൽകി യുഎഇ. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനുള്ള മരുന്നിനാണ് അനുമതി നൽകിയത്. ആസ്ട്രാസെനക്ക വികസിപ്പിച്ച അൾട്ടോമിറിസ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി. ലോകത്ത് ഈ മരുന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *