വിവാഹത്തിന് മൂന്നു നാൾ മാത്രം; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു

Spread the love

ബെംഗളൂരു ∙ ‘ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹ സൽക്കാരം. വീട് കല്യാണത്തിരക്കിലായിരുന്നു… ഇപ്പോൾ എല്ലാം തീർന്നു…’ – വാഹനാപകടത്തിൽ ഏകമകൾ സിന്ധുശ്രീയെ (29) നഷ്ടപ്പെട്ട നഞ്ചുണ്ടപ്പയുടെ ഈ വാക്കുകൾ കണ്ടുനിന്നവരുടെ കണ്ണ് നനയിക്കുന്നതായിരുന്നു. മോർച്ചറിക്ക് മുന്നിൽ ആശ്വാസവാക്കുകൾക്കൊന്നും പിടിച്ചുനിർത്താനാവാതെ ആ അച്ഛൻ വിങ്ങിപ്പൊട്ടുകയായിരുന്നു. വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കേണ്ട ദിവസം തന്റെ കൺമുന്നിൽ ചേതനയറ്റ് കിടക്കുന്ന മകളെ നോക്കി അദ്ദേഹം നെഞ്ചുപൊട്ടി കരഞ്ഞു.

 

സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും, അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയും ബന്ധുവുമായ വിദ്യയും (19) സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ബെംഗളൂരുവിലെ ദീപാംജലിനഗറിൽ വച്ച് ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും ദാരുണമായി കൊല്ലപ്പെട്ടു. നഞ്ചുണ്ടപ്പയുടെ സഹോദരിയുടെ മകളാണ് മരിച്ച വിദ്യ.

 

വ്യാഴാഴ്ച കർണാടകയിലെ പരമ്പരാഗത ആചാരങ്ങളായ ‘അരശിന ശാസ്ത്ര’ (ഹൽദി), ‘ബളെ ശാസ്ത്ര’ (വളയിടൽ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സൽക്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ഒരാൾക്കുകൂടി ക്ഷണക്കത്ത് നൽകാനുണ്ടെന്ന് പറഞ്ഞാണ് മകൾ വീട്ടിൽനിന്നിറങ്ങിയതെന്ന് മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നഞ്ചുണ്ടപ്പ പറഞ്ഞു.

 

ബന്ധുവിന് വിവാഹക്ഷണക്കത്ത് നൽകാനായി അയൽവാസിയുടെ സ്കൂട്ടർ വാങ്ങിയാണ് സിന്ധുശ്രീ പോയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

  • Related Posts

    ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യംചെയ്തു, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയിൽ 16 തുന്നൽ

    Spread the love

    Spread the loveമുംബൈ ∙ സഹയാത്രികന്റെ ദുരുദ്ദേശ്യപരമായ സ്പർശനം ചോദ്യംചെയ്ത യുവതിയെ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ അറ്റുപോവുകയും തലയിൽ പതിനാറോളം തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.   മുംബൈ ബോറിവലിയിൽ നിന്ന്…

    ‘ദീപാവലി ആശംസകൾ, എല്ലാവരെയും കൊന്നൊടുക്കും’: യുവാവിനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveന്യൂഡൽഹി ∙ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സിംഗപ്പൂരിലെ പ്രമുഖ മൾട്ടിനാഷനൽ കമ്പനി ജീവനക്കാരനെ അയൽവാസി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഹരിയാനയിലെ ഫരീദാബാദിൽ ഇക്കഴിഞ്ഞ 6 ന് രാത്രി നടന്ന അരുംകൊലയുടെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *