തിരുവനന്തപുരം∙ സംസ്ഥാനത്ത് പാല്‍വില കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഫെഡറേഷനെ അറിയിച്ച് അടുത്തദിവസം സര്‍ക്കാരിന് കത്ത് നല്‍കും.
ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വിലകൂട്ടാതെ മാര്‍ഗമില്ലെന്നും മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പഴ്‌സൻ മണി വിശ്വനാഥ് പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചുവെന്നും മണി വിശ്വനാഥ് വ്യക്തമാക്കി.






