യുവതിയുടെ ആത്മഹത്യ! കേസ് അട്ടിമറിക്കാൻ പൊലീസിന്റെ ഒത്തുകളി; ഭർത്താവിന്റെ ക്രൂരത പുറത്തുകൊണ്ടുവന്ന് സിസിടിവി ദൃശ്യങ്ങൾ

Spread the love

കടമ്പനാട്: കൊല്ലം കടമ്പനാട് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഏനാത്ത് പൊലീസ് നടത്തിയ ഗുരുതരമായ വീഴ്ചകൾ പുറത്ത്. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് മുൻ സി.ഐയും അന്നത്തെ എസ്.ഐയും തമ്മിൽ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ പങ്ക് മറച്ചുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെ പ്രതിയാക്കാൻ പൊലീസ് ബോധപൂർവം ശ്രമിച്ചെന്നാണ് പ്രധാന കണ്ടെത്തൽ.

 

ഫെബ്രുവരി 14-ന് രാത്രി 10 മണിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഈ സംഭാഷണം നടന്നത്. യുവതിക്ക് ഭർത്താവിൽ നിന്നും മർദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഭർത്താവിന്റെ മൊഴിയിലോ പൊലീസ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല. മകളുടെ മരണകാരണം ഭർത്താവിന്റെ മർദ്ദനമാണെന്ന് കാണിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയും പൊലീസ് പൂഴ്ത്തിവെച്ചു. യുവതിയും സുഹൈൽ അൻസാരിയും ഒരേ സ്കൂളിലെ ജീവനക്കാരായിരുന്നു എന്ന സൗഹൃദം മുൻനിർത്തി, ഭർത്താവ് അനിൽ കുമാർ ഉന്നയിച്ച ആരോപണങ്ങൾ മാത്രം അടിസ്ഥാനമാക്കി സുഹൈൽ അൻസാരിയെ പ്രതിയാക്കുകയായിരുന്നു. തുടർന്നുള്ള നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

 

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് അനിൽകുമാറിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്നും, ആ സമയത്ത് സുഹൈൽ അൻസാരി സ്ഥലത്തുണ്ടായിരുന്നില്ലെന്നും വ്യക്തമായത്. ഇതിനെത്തുടർന്ന് അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ഇയാൾ റിമാൻഡിലാവുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായ രക്ഷപ്പെടൽ; ബൈക്ക് യാത്രക്കാരനെ റോഡിലിട്ട് ചവിട്ടി കാട്ടാന

    Spread the love

    Spread the loveഉത്തരാഖണ്ഡിൽ ഹരിദ്വാർ – ഡെറാഡൂൺ ദേശീയപാതയിൽ നേപ്പാളി ഫാമിന് സമീപം വ്യാഴാഴ്ച(നവംബർ12) പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ഒരു കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആന ബൈക്ക് യാത്രക്കാരനെ റോഡിലേക്ക് തള്ളിയിട്ട…

    ലോകവ്യാപകമായി ‘പണിമുടക്കി’ മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല

    Spread the love

    Spread the loveവാഷിങ്ടണ്‍: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങള്‍ പണിമുടക്കി. മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് തുടങ്ങി മൈക്രോസോഫ്റ്റിന്റെ നിരവധി ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ട് 11 മണികൂറിലേറെയായി. സേവനങ്ങള്‍ ഇപ്പോഴും സാധാരന നിലയിലേക്ക് വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.   സേവനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *