രസഗുളയെന്നു കരുതി കടിച്ചതു മൃഗവേട്ടയ്ക്കുള്ള ബോംബ്; മധ്യപ്രദേശിൽ അയൽവാസിയുടെ കൊലപാതകത്തിൽ യുവാവ് കൊല്ലപ്പെട്ടു

Spread the love

മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിൽ അയൽവാസിയുടെ ക്രൂരകൃത്യത്തിൽ യുവാവിന് ദാരുണാന്ത്യം. രസഗുളയാണെന്നു തെറ്റിധരിപ്പിച്ച് നൽകിയ മൃഗവേട്ടയ്ക്കുള്ള ബോംബ് കടിച്ചാണ് പഡാരിയ ഗ്രാമവാസിയായ രാജേന്ദ്ര ബറോട്ടിയ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച (നവംബർ 10) വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്.

 

വീട്ടിലിരിക്കുകയായിരുന്ന രാജേന്ദ്രയുടെ അരികിലേക്ക് അയൽവാസിയായ രാം ഭഗത് ബറോട്ടിയ എത്തുകയും, ഇരുവരും സംസാരിച്ചിരിക്കുന്നതിനിടയിൽ രസഗുളയാണെന്ന് പറഞ്ഞ് ഒരു വസ്തു നൽകുകയുമായിരുന്നു. വെളിച്ചക്കുറവ് കാരണം അത് ബോംബ് ആണെന്ന് തിരിച്ചറിയാൻ രാജേന്ദ്രയ്ക്ക് സാധിച്ചില്ല. വായിൽ വച്ച് കടിച്ചയുടൻ തന്നെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് നൽകിയതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ബായി മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ രാം ഭഗത് ബറോട്ടിയയെയും മറ്റൊരാളെയും കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രസാദ് നാഗ്പുരെയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തനിക്ക് ഈ വസ്തു ഒരു ആൺകുട്ടിയാണ് നൽകിയതെന്നാണ് രാം ഭഗത് പൊലീസിന് നൽകിയിട്ടുള്ള മൊഴി. നിലവിൽ ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

  • Related Posts

    മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായ രക്ഷപ്പെടൽ; ബൈക്ക് യാത്രക്കാരനെ റോഡിലിട്ട് ചവിട്ടി കാട്ടാന

    Spread the love

    Spread the loveഉത്തരാഖണ്ഡിൽ ഹരിദ്വാർ – ഡെറാഡൂൺ ദേശീയപാതയിൽ നേപ്പാളി ഫാമിന് സമീപം വ്യാഴാഴ്ച(നവംബർ12) പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ഒരു കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആന ബൈക്ക് യാത്രക്കാരനെ റോഡിലേക്ക് തള്ളിയിട്ട…

    ലോകവ്യാപകമായി ‘പണിമുടക്കി’ മൈക്രോസോഫ്റ്റ്; 11 മണിക്കൂര്‍ പിന്നിട്ടു, പ്രശ്‌നം പരിഹരിച്ചില്ല

    Spread the love

    Spread the loveവാഷിങ്ടണ്‍: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങള്‍ പണിമുടക്കി. മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് തുടങ്ങി മൈക്രോസോഫ്റ്റിന്റെ നിരവധി ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ട് 11 മണികൂറിലേറെയായി. സേവനങ്ങള്‍ ഇപ്പോഴും സാധാരന നിലയിലേക്ക് വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.   സേവനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *