ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്പൈസ് ജെറ്റ്; ജാഗ്രത നിർദേശവുമായി വിമാനക്കമ്പനികൾ

Spread the love

ന്യൂഡൽഹി ∙ ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ ഇന്ത്യയിലെ വ്യോമയാന മേഖലയേയും ബാധിച്ചു തുടങ്ങി. തകരാറിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ സ്‌പൈസ് ജെറ്റ് റദ്ദാക്കി. മറ്റ് വിമാനക്കമ്പനികൾ ഇതുവരെ സർവീസ് തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, യാത്ര പുറപ്പെടുന്നതിനു മുൻപ് വിമാനങ്ങളുടെ സമയം പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

ഡൽഹിയിൽ നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വൈകുകയും ചെയ്തു. മൈക്രോസോഫ്റ്റ് തകരാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തങ്ങളുടെ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. തകരാറിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിമാന സംബന്ധമായ വിവരങ്ങളും മാറ്റങ്ങളും കൃത്യമായി ശ്രദ്ധിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടു. ഡൽഹി വിമാനത്താവള അധികൃതരും സമാനമായ നിർദേശം നൽകിയിട്ടുണ്ട്.

 

വ്യാഴാഴ്ചയാണ് ഔട്ട്‌ലുക്ക്, ടീംസ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ തകരാർ റിപ്പോർട്ട് ചെയ്തത്. ഇമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിലും മറ്റ് ആപ്പുകളിലും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തടസം നേരിട്ടു. പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും മൈക്രോസോഫ്റ്റ് എക്സിലൂടെ അറിയിച്ചു.

  • Related Posts

    ‘കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി’; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ: ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് കര്‍ണന്‍. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.  …

    കടുവയെ വെച്ച് റീൽസ് എടുക്കാൻ നോക്കി, ഒടുവിൽ പൊലീസിന്റെ കൂട്ടിലായി; യുവാവിന്റെ ജീവനെടുത്ത വീഡിയോ ചിത്രീകരണത്തിൽ ഇൻഫ്ലുവൻസർ അറസ്റ്റിൽ!

    Spread the love

    Spread the loveസമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനായി ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ പത്തൊൻപതുകാരൻ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിലുള്ള കഹ്ന പ്രദേശത്തെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം അരങ്ങേറിയത്. ഫാമിലെ ജീവനക്കാരനായ തൽഹയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത…

    Leave a Reply

    Your email address will not be published. Required fields are marked *