അതിർത്തി തർക്കം; തുണികൾ ശരീരത്തിൽ ഇട്ടു, വയോധികനെ പാമോയിൽ ഒഴിച്ച് തീ കൊളുത്തി കൊന്നു

Spread the love

തിരുവനന്തപുരം∙ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം 86 വയസ്സുകാരനെ അയൽവാസി പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മാർത്താണ്ഡത്തിനടുത്തുള്ള തിക്കുറിച്ചി സ്വദേശിയായ കുഴന്തൈ വേലുവാണ് മരിച്ചത്. തുണികൾ ശരീരത്തിൽ ഇട്ടശേഷം പാമോയിൽ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ് പിടികൂടി.

 

കുഴന്തൈ വേലുവിന്റെ മകൻ ജപമണിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ട്. അയൽവാസികൾ തമ്മിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി ആൽബെർട്ടും കുഴന്തൈ വേലുവിന്റെ മകനും തമ്മിൽ വഴക്കടിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് ആൽബെർട്ട് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.

 

ആൽബെർട്ട് ബഹളം വച്ചപ്പോൾ ജപമണി പൊലീസിനെ അറിയിക്കാൻ മാർത്താണ്ഡം സ്‌റ്റേഷനിലേക്കു പോയി. ഈ സമയത്താണ് രോഗാവസ്ഥയിലുള്ള കുഴന്തൈ വേലുവിന്റെ ശരീരത്തിൽ തുണികൾ വാരിയിട്ടശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തിയത്. ജപമണി തിരിച്ചെത്തിയപ്പോൾ വീട്ടിൽനിന്നു പുകയുയരുന്നതു കണ്ട് നോക്കിയപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടത്. കുഴന്തൈവേലുവിന്റെ ശരീരം പൂർണമായി കത്തിയമർന്നു.

  • Related Posts

    പ്രവാസി മാതാപിതാക്കൾ ജാഗ്രതൈ! യുഎഇയിൽ കുട്ടികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

    Spread the love

    Spread the loveദുബായ്∙ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നു മുതൽ കൂടുതൽ കർശനമാകുന്നു. കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് യുഎഇയിലെ മാതാപിതാക്കൾ കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ടെന്നു…

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം;

    Spread the love

    Spread the loveപെരുമ്പാവൂർ∙ കുറുപ്പംപടിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി ഓട്ടോറിക്ഷയിടിച്ചു മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.   ബൈക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *