ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം;

Spread the love

പെരുമ്പാവൂർ∙ കുറുപ്പംപടിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി ഓട്ടോറിക്ഷയിടിച്ചു മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.

 

ബൈക്ക് ഓടിച്ചിരുന്ന ഒന്നാം വർഷ ബികോം വിദ്യാർഥി രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ (18) പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പംപടി – കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ടൗണിനു സമീപമാണ് അപകടമുണ്ടായത്. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും.

 

മുൻപിൽ പോയ ഓട്ടോറിക്ഷ വലതുവശത്തുള്ള ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇരുവരും റോഡിൽ തലയിടിച്ചു വീണു. റിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോളജിൽ ഗായികയായി അറിയപ്പെടുന്ന ആളാണ് റിയ. വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകളാണ്.

  • Related Posts

    പ്രവാസി മാതാപിതാക്കൾ ജാഗ്രതൈ! യുഎഇയിൽ കുട്ടികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

    Spread the love

    Spread the loveദുബായ്∙ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നു മുതൽ കൂടുതൽ കർശനമാകുന്നു. കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് യുഎഇയിലെ മാതാപിതാക്കൾ കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ടെന്നു…

    അതിർത്തി തർക്കം; തുണികൾ ശരീരത്തിൽ ഇട്ടു, വയോധികനെ പാമോയിൽ ഒഴിച്ച് തീ കൊളുത്തി കൊന്നു

    Spread the love

    Spread the loveതിരുവനന്തപുരം∙ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം 86 വയസ്സുകാരനെ അയൽവാസി പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മാർത്താണ്ഡത്തിനടുത്തുള്ള തിക്കുറിച്ചി സ്വദേശിയായ കുഴന്തൈ വേലുവാണ് മരിച്ചത്. തുണികൾ ശരീരത്തിൽ ഇട്ടശേഷം പാമോയിൽ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *