നിർത്തിയിട്ട കാറിൽ വാഹനമിടിച്ചു, ഡ്രൈവർ‌ അബോധാവസ്ഥയിൽ; പരിശോധനയിൽ കാറിൽ എംഡിഎംഎ; ഒടുവിൽ അറസ്റ്റ്

Spread the love

കൊടുവള്ളി∙ അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അപകടത്തിൽപെട്ടു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്.

 

വെള്ളിയാഴ്ച വൈകിട്ട് മുന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം. കൊടുവള്ളിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷഫാൻ ഓടിച്ച കാർ, നിർത്തിയിട്ട കാറിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തി ഇടിച്ചുനിന്നു. നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷഫാൻ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കാറിനുള്ളിൽ കയറിയപ്പോഴാണ് ഡാഷ് ബോർഡിൽ എംഡിഎംഎയുടെ കവർ ശ്രദ്ധിച്ചത്. തുടർന്ന് കൊടുവള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

 

സ്ഥലത്തെത്തിയ പൊലീസ് മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. നിർത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആവിലോറ സ്വദേശി സിനാന് നിസാര പരിക്കേറ്റു.

  • Related Posts

    പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും

    Spread the love

    Spread the loveകൊല്ലം ∙ പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം ഗഡുവിനെ അപേക്ഷിച്ച്…

    തോട്ടിലും കാട്ടിലും തിരഞ്ഞിട്ടും തെളിവില്ല! അഭിരാം കൊലക്കേസിൽ പോലീസിനെ കുഴക്കി പ്രതികളുടെ മൊഴി; ആയുധങ്ങളും മൊബൈൽ ഫോണുകളും എവിടെ?

    Spread the love

    Spread the loveതിരുവനന്തപുരം: കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നിർണായക തെളിവുകൾ കണ്ടെത്താനാകാതെ അന്വേഷണസംഘം. പാങ്ങപ്പാറ അഭിരാം കൊലപാതകക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. കൃത്യത്തിന് ഉപയോഗിച്ച ആയുധം, അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *