പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും

Spread the love

കൊല്ലം ∙ പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം ഗഡുവിനെ അപേക്ഷിച്ച് ഏറ്റവും ഒടുവിൽ വിതരണം ചെയ്ത 23–ാം ഗഡുവിൽ ഗുണഭോക്താക്കൾ 6.73 ലക്ഷം കുറഞ്ഞു.

 

2021 ഡിസംബർ–2022 മാർച്ച് കാലയളവിലെ പത്താം ഗഡുവിൽ 35,45,286 പേർക്ക് സഹായം ലഭിച്ചപ്പോൾ 2026 ജൂലൈയിൽ വിതരണം ചെയ്ത 23–ാം ഗഡുവിൽ ആനുകൂല്യം ലഭിച്ചത് 28,71,911 പേർക്കു മാത്രം. ഗുണഭോക്തൃ പരിശോധന കർശനമാക്കിയതും ഇ–കെവൈസി, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടെ സ്ഥിരീകരണം, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് പരിശോധന തുടങ്ങിയ നിബന്ധനകൾ നടപ്പാക്കി കേന്ദ്രം പട്ടിക പരിഷ്കരിച്ചതോടെയാണ് ഇത്രയും കുറവുണ്ടായത്.

 

2022 ഓഗസ്റ്റ്–നവംബർ കാലയളവിലെ പന്ത്രണ്ടാം ഗഡുവിൽ ഗുണഭോക്താക്കളുടെ എണ്ണം 35,45,286ൽ നിന്ന് 20,01,857 ആയി കുറഞ്ഞിരുന്നു. പിന്നീട് അർഹരായ കർഷകരെ കണ്ടെത്തി പട്ടിക പുതുക്കിയതോടെ എണ്ണം വീണ്ടും ഉയർന്നു. ഇതുവരെ 14,107 കോടി രൂപ കേരളത്തിലെ കർഷകർക്ക് നൽകിയെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. അനർഹരെ കണ്ടെത്താനുള്ള പരിശോധനയിൽ 2022ൽ കേരളത്തിൽനിന്ന് 31 കോടി രൂപ തിരിച്ചുപിടിക്കാനും നിർദേശമുണ്ടായിരുന്നു.

  • Related Posts

    തോട്ടിലും കാട്ടിലും തിരഞ്ഞിട്ടും തെളിവില്ല! അഭിരാം കൊലക്കേസിൽ പോലീസിനെ കുഴക്കി പ്രതികളുടെ മൊഴി; ആയുധങ്ങളും മൊബൈൽ ഫോണുകളും എവിടെ?

    Spread the love

    Spread the loveതിരുവനന്തപുരം: കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നിർണായക തെളിവുകൾ കണ്ടെത്താനാകാതെ അന്വേഷണസംഘം. പാങ്ങപ്പാറ അഭിരാം കൊലപാതകക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. കൃത്യത്തിന് ഉപയോഗിച്ച ആയുധം, അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന്…

    നിർത്തിയിട്ട കാറിൽ വാഹനമിടിച്ചു, ഡ്രൈവർ‌ അബോധാവസ്ഥയിൽ; പരിശോധനയിൽ കാറിൽ എംഡിഎംഎ; ഒടുവിൽ അറസ്റ്റ്

    Spread the love

    Spread the loveകൊടുവള്ളി∙ അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അപകടത്തിൽപെട്ടു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്.   വെള്ളിയാഴ്ച വൈകിട്ട് മുന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം. കൊടുവള്ളിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *