വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ

Spread the love

കൊണ്ടോട്ടി: വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശത്തിൽനിന്ന് ഫോണിലെ ലിങ്കിൽ പ്രവേശിച്ചയാൾക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ. നമ്പോലൻകുന്ന് സ്വദേശിയായ നാൽപ്പത്തൊന്നുകാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് തുക നഷ്ടപ്പെട്ടത്.

 

കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് വാഹനത്തിന് ഫൈൻ അടയ്ക്കാനുണ്ടെന്ന അറിയിപ്പ് ഫോണിൽ എത്തിയത്. സന്ദേശത്തിനൊപ്പം ഓൺലൈനായി തുക അടയ്ക്കാനുള്ള ലിങ്കും നൽകിയിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിച്ചപ്പോൾ ഔദ്യോഗിക രൂപത്തിലുള്ള ‘പരിവാഹൻ ആപ്പ്’ ആണ് തുറന്നുവന്നത്. തുടർന്ന് വാഹനത്തിന്റെ നമ്പർ നൽകാൻ ആവശ്യപ്പെടുകയും, നമ്പർ നൽകിയതോടെ പത്ത് തവണകളായി അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെടുകയുമായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. ഔദ്യോഗിക വെബ്‌സൈറ്റുകളോ ആപ്പുകളോ അല്ലാത്ത അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം സ്ഥിരീകരിക്കുക.

  • Related Posts

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

    Spread the love

    Spread the loveമലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.   ഹെവി വാഹനങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *