മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Spread the love

ചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ രഹസ്യ സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലാണ് തട്ടിപ്പ് പുറത്തായത്.

 

അന്വേഷണ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ബസുകളിൽ ഒളിക്യാമറ സ്ഥാപിച്ചാണ് കള്ളന്മാരെ കുടുക്കിയത്. പ്രതിദിനം 10 മുതൽ 25 ലിറ്റർ വരെ ഡീസൽ ഇത്തരത്തിൽ ചോർത്തിയിരുന്നതായും ഏറെ നാളായി മോഷണം തുടരുകയായിരുന്നെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് തുടർനടപടികൾ സ്വീകരിക്കും.

  • Related Posts

    ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

    Spread the love

    Spread the loveമലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.   ഹെവി വാഹനങ്ങൾ…

    ജില്ലാ ആശുപത്രിയിൽ പിജി ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; മറ്റൊരു ഡോക്ടർ കസ്റ്റഡിയിൽ

    Spread the love

    Spread the loveതിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി ഡെന്റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റൊരു ഡോക്ടറായ കെ.എം. ബിനുവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസം…

    Leave a Reply

    Your email address will not be published. Required fields are marked *