ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി

Spread the love

മലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കി. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

 

ഹെവി വാഹനങ്ങൾ അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നതും ഫാസ്റ്റ് ട്രാക്കിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇനി അനുവദിക്കില്ല. കൂടാതെ, അനധികൃത പാർക്കിംഗിനും തെറ്റായ ദിശയിലൂടെ വാഹനമോടിക്കുന്നതിനുമെതിരെ പിഴയും പ്രോസിക്യൂഷൻ നടപടികളും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ ഉണ്ടാകും.

 

അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകളും എംവിഡി സംഘടിപ്പിക്കുന്നുണ്ട്. ആളുകൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള പ്രധാന ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.

  • Related Posts

    മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

    Spread the love

    Spread the loveചേർത്തല: ആലപ്പുഴ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. ബസുകളുടെ മൈലേജ് തുടർച്ചയായി കുറയുന്നത്…

    ജില്ലാ ആശുപത്രിയിൽ പിജി ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; മറ്റൊരു ഡോക്ടർ കസ്റ്റഡിയിൽ

    Spread the love

    Spread the loveതിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി ഡെന്റൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റൊരു ഡോക്ടറായ കെ.എം. ബിനുവിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് മാസം…

    Leave a Reply

    Your email address will not be published. Required fields are marked *