കുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ

Spread the love

കൊല്ലം∙ വിദേശത്ത് വച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് ത‍ടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പരാതി നൽകിയത്. ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി അഞ്ജുവിന്റെ പരാതിയിൽ പറയുന്നു.

 

ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നാണു പരാതി. ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • Related Posts

    ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

    Spread the love

    Spread the loveബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്.…

    500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

    Spread the love

    Spread the loveകൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *