‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി

Spread the love

പട്‌ന: ബിഹാറിലെ ജമാൽപുരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനായ ദശരഥ് മണ്ഡലാണ് ഭാര്യ പൂജാദേവിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി രണ്ട് പെൺമക്കളെയും കൂട്ടി ജമാൽപുർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

 

ഉറങ്ങിക്കിടക്കുകയായിരുന്ന മക്കളെ കട്ടിലിൽനിന്ന് താഴെയിറക്കി ഷാൾ കൊണ്ട് കെട്ടിയിട്ട ശേഷമാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പൂജാദേവിയെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പത്തുവയസ്സുകാരിയായ മകൾ ശ്രീനിക പൊലീസിന് മൊഴി നൽകി. അയൽവാസികളെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അതിന് സമ്മതിച്ചില്ല. അമ്മ മരിച്ചുവെന്നും പകരം മറ്റൊരു അമ്മയെ കൊണ്ടുവന്നു തരാമെന്നും പ്രതി മക്കളോട് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ അമ്മയ്ക്ക് പകരം മറ്റാരെയും അംഗീകരിക്കില്ലെന്ന് കുട്ടികൾ മറുപടി നൽകിയതായി ശ്രീനിക പൊലീസിനെ അറിയിച്ചു.

 

സംഭവത്തിന് തലേദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പൂജാദേവിയുടെ മൃതദേഹം തുണികൊണ്ട് മൂടിയിട്ട ശേഷമാണ് പ്രതി മക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ജമാൽപുർ പൊലീസ് അറിയിച്ചു.

  • Related Posts

    നഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർ

    Spread the love

    Spread the loveഡൽഹി: നഗ്നചിത്രങ്ങൾ അയച്ചുനൽകി പകരമായി ഇന്ത്യയുടെ അതീവ രഹസ്യ സൈനിക വിവരങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. പാക് രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്ന യുവതി സമൂഹമാധ്യമങ്ങളിലൂടെ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്നാണ്…

    കപ്പലിൽ യുവതിയെ കൊന്നത് ഭർത്താവ്: അരുംകൊലയ്ക്ക് സാക്ഷിയായി കുട്ടി, വായിൽനിന്ന് രക്തം വരുന്നതുവരെ മർദനം

    Spread the love

    Spread the loveടെക്സസ്∙ ക്രൂസ് കപ്പലിൽ യുവതി കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ടത് സൂസൻ വാട്‌ഫോർഡും (31) പ്രതി ഭർത്താവ് ജേസൺ വാട്‌ഫോർഡാണെന്നും (48) പൊലീസ് കോടതിയെ അറിയിച്ചു.   എംഎസ്‌സി…

    Leave a Reply

    Your email address will not be published. Required fields are marked *