ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ

Spread the love

നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

 

2024 ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ആലുവ ചാലയക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

കേസിലെ മറ്റൊരു പ്രധാന കണ്ണിയായ തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷിനെ (ജുമാഞ്ചി – 32) ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. വിവിധ കേന്ദ്രങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പ്രധാന ബുദ്ധികേന്ദ്രം ലിജോ ജോയിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’ എന്നറിയപ്പെടുന്ന രാഗേഷ് മുഖാന്തരമാണ് ലിജോ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയിരുന്നത്.

 

മയക്കുമരുന്ന് നിശ്ചിത സ്ഥലങ്ങളിൽ ‘ഡ്രോപ്പ്’ ചെയ്യുന്നവർ അതിന്റെ ലൊക്കേഷൻ ആദ്യം ജുമാഞ്ചിക്ക് കൈമാറും. തുടർന്ന് ജുമാഞ്ചി ഈ വിവരം ലിജോക്ക് അയച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി.

 

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ അരുൺ രാജ്, അഭിജിത്, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് രണ്ടുവർഷത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ വലയിലാക്കിയത്.

  • Related Posts

    ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

    Spread the love

    Spread the loveതിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.…

    ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ…

    Leave a Reply

    Your email address will not be published. Required fields are marked *