പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

Spread the love

 

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇൻ ഫാർമസിയിലെ 46 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച ‘സെനോറ 2026’ ബിരുദദാന ചടങ്ങ് മുൻ ഡീൻ ബ്രിഗേഡിയർ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023–2026 ഡി.ഫാം ബാച്ചിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. എ.പി.കാമത്ത് നിർവ്വഹിച്ചു. ഉയർന്ന ഭൗതിക സാഹചര്യങ്ങളും വിദഗ്ധരായ അധ്യാപകരും ഉന്നത നിലവാരമുള്ള ലാബുകളുമാണ് വിദ്യാർത്ഥികളുടെ മികച്ച വിജയത്തിന് കാരണമായതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ലാൽ പ്രശാന്ത് എം.എൽ പറഞ്ഞു. ഫാർമക്കോഗ്നസി വിഭാഗം മേധാവി ഡോ. ഷിബു പ്രശാന്ത് സി.ആർ വിദ്യാർത്ഥികൾക്കുള്ള ഫാർമസിസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിജി ജോസ് ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപാൾ പ്രൊഫ.പ്രജിത്ത് കുമാർ, അൽഷിഫാ കോളേജ് ഓഫ് ഫാർമസി പ്രൊഫസർ ഡോ.രാജേഷ് ആർ.എസ്, പ്രൊഫ.ജീവ ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.

ഡിപ്ലോമ ഇൻ ഫാർമസി കൂടാതെ ബാച്ചിലർ ഓഫ് ഫാർമസി, ഡോക്ടർ ഓഫ് ഫാർമസി, മാസ്റ്റർ ഓഫ് ഫാർമസി തുടങ്ങിയ കോഴ്‌സുകളും ഇവിടെ നടന്നുവരുന്നു. കോളേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8111881230.

  • Related Posts

    ഇൻ്റർ ലോക്ക് പാകിയ സ്‌കൂൾ മുറ്റം ഉദ്ഘാടനം ചെയ്തു

    Spread the love

    Spread the loveപുലിക്കാട് ഗവൺമെൻ്റ് എൽപി സ്കൂളിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2025- 26 പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി പൂർത്തീകരിച്ച ഇൻ്റർ ലോക്ക് പാകിയ മുറ്റത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ഖമർ ലൈല നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി…

    കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി 23-ാം ഡിവിഷനിലെ ഇലത്തുവയലിൽ ശ്രീമതി പാറ്റയുടെ ആട് കിണറ്റിൽ അകപ്പെട്ടു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി. റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥയ്ക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *