ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി

Spread the love

കൊച്ചി ∙ ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ യാതൊരുവിധ ഉടമസ്ഥാവകാശവും ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അഖില തന്ത്രി പ്രചാരക സഭയുടെ ഭാരവാഹികള്‍ നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ വിധി.

 

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുമ്പോൾ അതിനുമുകളിൽ ഉണ്ടായിരുന്ന ദൈവത്തിന്റെ ‘വാഹനം’ പോലുള്ള ലോഹവസ്തുക്കൾ തന്ത്രിക്ക് ദാനമായോ അല്ലാതെയോ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. ‘തന്ത്രസമുച്ചയം’ എന്ന ആചാരഗ്രന്ഥത്തിലെ വിധിപ്രകാരമുള്ള ഈ പാരമ്പര്യ അവകാശം തടയാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നും അവർ വാദിച്ചു. 2012ൽ ദേവസ്വം കമ്മിഷണർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഇത്തരം വസ്തുക്കൾ ദേവസ്വത്തിന്റെ സ്വത്തായി നിലനിർത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതിനെതിരെയായിരുന്നു ഹർജി.

 

എന്നാൽ, തന്ത്രിമാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് 2012ൽ ഈ സർക്കുലർ പുറത്തിറക്കിയതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവചൈതന്യം എടുത്തുമാറ്റിയ ഭൗതിക വസ്തുക്കൾ പൊതുസ്വത്തായതിനാൽ അവ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നാണ് ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നത്.

  • Related Posts

    ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ

    Spread the love

    Spread the loveബസ് സ്റ്റാൻഡിൽ വെച്ച് സഹായത്തിനായി ഫോൺ ചോദിച്ച ഒരു സ്ത്രീയോട് കാണിച്ച ചെറിയൊരു മര്യാദ ഒരു യുവാവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. മുഖം പോലും ഓർമയില്ലാത്ത സ്ത്രീയെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടര വർഷത്തോളമാണ് നിർമാണത്തൊഴിലാളിയായ രാജേഷ് ജയിൽവാസം അനുഭവിച്ചത്.…

    500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷം

    Spread the love

    Spread the loveകൊച്ചി ∙ ഓൺലൈൻ ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വൈപ്പിൻ സ്വദേശിക്ക് നഷ്ടമായത് 3 ലക്ഷം രൂപ. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം മാണി ബസാറിന് സമീപം താമസിക്കുന്ന യുവാവിന്റെ പരാതിയിലാണ് നടപടി. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *