ഗായിക റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ പള്ളിയിൽവച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. മുംബൈയിലെ ഡോംബിവല്ലിയിലെ പള്ളിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
തൂവെള്ള ഗൗണണിഞ്ഞ് ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിലാണ് റിമി എത്തിയത്. നീല സ്യൂട്ട് ആണ് വരൻ ലിബന്റെ വേഷം.
അടുത്തിടെയാണ് വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത റിമി ടോമി ആരാധകരുമായി പങ്കുവച്ചത്. മുംബൈ മലയാളിയായ ലിബിന്റെ ജന്മദേശത്തു വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക എന്ന് റിമി പറഞ്ഞിരുന്നു. വിവാഹ ശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്നും റിമി അറിയിച്ചിരുന്നു. ബാന്ദ്രയിൽ ഫ്ലാറ്റും ഗായിക സ്വന്തമാക്കിയിട്ടുണ്ട്.






