വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്

Spread the love

കൊല്ലം∙ കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട വയോധികനെ കാർ ഡ്രൈവർ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ഗുരുതര പരുക്കുകളോടെ റോഡിലുപേക്ഷിക്കപ്പെട്ട വയോധികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാൻ അറസ്റ്റിൽ.

ഇന്നലെ രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. വയോധികനെ കാറിടിച്ചതിനു പിന്നാലെ ഡ്രൈവർ നിർത്താതെ പോകുകയായിരുന്നു. കാറിനടിയിൽപ്പെട്ട വയോധികനെ വലിച്ചുകൊണ്ടുപോകുകയും വീടെത്തുന്നതിന് ഏകദേശം 200 മീറ്റർ അകലെ ഇയാളെ ഉപേക്ഷിക്കുകയും ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

 

വഴിയിൽകിടന്ന വയോധികനെ നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് ഇയാൾ മരിച്ചു.

  • Related Posts

    ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി

    Spread the love

    Spread the loveതിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.…

    ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ

    Spread the love

    Spread the loveനെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.    …

    Leave a Reply

    Your email address will not be published. Required fields are marked *