അമ്പലവയലിൽ വൻ ലഹരിവേട്ട: 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

Spread the love

അമ്പലവയൽ: അമ്പലവയൽ എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്‌ജിൽ പോലീസ് നടത്തിയ പരിശോധനയിൽ 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലോഡ്‌ജ് നടത്തിപ്പുകാരായ പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയായിരുന്നു പരിശോധന. മാസങ്ങൾക്ക് മുൻപ് 124 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായതിന് പിന്നാലെ വിവിധ റിസോർട്ടുകളിൽ നടത്തിയ പരിശോധനകളിലും ലഹരിമരുന്ന് പിടികൂടിയിരുന്നു. അമ്പലവയലിലെയും പരിസര പ്രദേശങ്ങളിലെയും റിസോർട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനം വ്യാപിക്കുന്നുണ്ടോയെന്ന ആശങ്ക ശക്തമാക്കുന്നതാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

  • Related Posts

    വടകര എംഡിഎംഎ കേസ്: മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഹൈദരാബാദിൽ പിടിയിൽ

    Spread the love

    Spread the loveകൽപ്പറ്റ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ പിടിയിൽ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ ഹൈദരാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.…

    ബൈക്ക് നമ്പർ നിർണായകമായി; ചാല സ്വർണക്കവർച്ചയിൽ 6 പേർ അറസ്റ്റിൽ, പിടിയിലായത് നന്ദകുമാറുമായി വ്യാപാരം നടത്തുന്നവർ

    Spread the love

    Spread the loveതിരുവനന്തപുരം∙ ചാലയിലെ ജ്വല്ലറിയുടമയിൽ നിന്ന് 2 കിലോ സ്വർണം കവർന്ന കേസിൽ 6 പേർ പിടിയിൽ. 4 പേരെ വയനാട്ടിലെ പടിഞ്ഞാറേത്തറയിൽ നിന്നും 2 പേരെ തിരുവനന്തപുരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലൂടെ നീങ്ങിയ…

    Leave a Reply

    Your email address will not be published. Required fields are marked *